കത്വ ഫണ്ട് തട്ടിപ്പ് കേസ്: പി കെ ഫിറോസിനും സി കെ സുബൈറിനും ആശ്വാസം

കത്വ ഫണ്ട് തട്ടിപ്പ് കേസ്: പി കെ ഫിറോസിനും സി കെ സുബൈറിനും ആശ്വാസം
കൊച്ചി | കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെയുള്ള കേസിലെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനും അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈറിനുമെതിരെ യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസുഫ് പടനിലം നല്‍കിയില്‍ കേസിലാണ് നടപടി.

ഫിറോസും സുബൈറും നേരത്തെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി ജാമ്യം എടുത്തിരുന്നു. കത്വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി കെ ഫിറോസും സി കെ സുബൈറും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. 2021-ലാണ് ഇരുവര്‍ക്കുമെതിരെ അഴിമതി ആരോപണമുയര്‍ന്നത്.

 
Previous Post Next Post