ദേവസ്വത്തിൽനിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ്

ദേവസ്വത്തിൽനിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ്

ഗുരുവായൂർ : ദേവസ്വത്തിൽനിന്ന് വിരമിച്ച 17 പേർക്ക് ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി. ദേവസ്വം മെഡിക്കൽ ഓഫീസർമാരായ ഡോ. പി.കെ. പ്രതിഭ, ഡോ. എം.വി. മധു, ചുമർച്ചിത്രപഠനകേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാർ, ആനക്കോട്ട അസി. മാനേജർ കെ.എ. മണികണ്ഠൻ, വിവിധ വിഭാഗങ്ങളിലെ വി.ബി. രാമചന്ദ്രൻ, പി.വി. മനോജ് കുമാർ, കെ.ആർ. രാമചന്ദ്രൻ,കെ.എൻ. സുരേഷ്‌കുമാർ, പി.ഡി. ഇന്ദുലാൽ, സി.എ. ജയചന്ദ്രൻ, പി. ഗോപകുമാർ, കെ.എ.രവി, ഇ. രാജഗോപാലൻ, കെ.എസ്. വാസന്തി, പി. മണികണ്ഠൻ, പി. മോഹനദാസൻ, കെ.എം. മീന എന്നിവരാണ് വിരമിച്ചത്. യാത്രയയപ്പുസമ്മേളനം ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
Previous Post Next Post