വടക്കാഞ്ചേരി : അപകടമേഖലയായ പാർളിക്കാട് സെന്ററിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വീണ്ടും അപകടം.
തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാറിന് പിന്നിൽ മറ്റൊരു കാറും തൊട്ടു പിന്നിലായി മിനിലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ശനിയാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം.
നടുവിലകപ്പെട്ട കാറിന്റെ പിൻവശം തകർന്നു. മറ്റു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.