ശക്തമായ മഴയിൽ മൂക്കുതലയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

ശക്തമായ മഴയിൽ മൂക്കുതലയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു
ചങ്ങരംകുളം:ശക്തമായ മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു.മൂക്കുതല ഏർക്കര മനയ്ക്കു സമീപം മുക്കിൽ വിനോദ് പ്രസന്നയുടെ വീട്ടുകിണറാണ് ഇടിഞ്ഞുതാഴ്ന്നത്.ശനിയാഴ്ച പകൽ രണ്ടോടെയാണ് സംഭവം.മണിയോടുകൂടിയാണ് ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കിണർ മുഴുവനായി ഇടിയുന്നതാണ് കണ്ടത്
കിണറിന്റെ ചുറ്റുമതിലും മോട്ടോറും മോട്ടോർ പുരയും കിണറിലേക്ക് ഇടിഞ്ഞുവീണു.വെള്ളം കോരാൻ ഉപയോഗിക്കുന്ന തൊടിയും ഇതിനോടൊപ്പം ഉണ്ടായിരുന്നു.ഇവർ പുതുതായി നിർമിക്കുന്ന വീടിനെ തൊട്ടടുത്തുള്ള കിണർ ഇടിഞ്ഞത് വീടിനും ഭീഷണിയായി ഇരിക്കുകയാണ്.നന്നംമുക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ പി പ്രവീൺ,പഞ്ചായത്തംഗം പി വി ഷണ്മുഖൻ,കരുണാകരൻ, ഷാജഹാൻ അനിൽകുമാർ എന്നിവർ സ്ഥലം സദർശിച്ചു.
Previous Post Next Post