കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം:പോസ്‌റ്റർ പ്രകാശനം ചെയ്തു

കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം:പോസ്‌റ്റർ പ്രകാശനം ചെയ്തു
എടപ്പാൾ: ആഗസ്‌റ്റിൽ നടക്കുന്ന കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ 
ജില്ലാ സമ്മേളന പോസ്‌റ്റർ തീരം പ്രകാശനം ചെയ്തു.എടപ്പാൾ വ്യാപാരഭവനിൽ നടന്ന എടപ്പാൾ പൊന്നാനി മേഖലയോഗത്തിലാണ് പോസ്റ്റർ പ്രകാശനം നടന്നത്.മേഖല പ്രസിഡണ്ട് ബാലസുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ പ്രസിഡണ്ട് ജയേഷ് ഉദ്ഘാടനം ചെയ്തു.മേഖല വൈസ് പ്രസിഡണ്ട് ഉമ്മർ സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറിക്ക് വേണ്ടി മേഖല നിരീക്ഷകൻ രാജൻ ജില്ലാ റിപ്പോർട്ടും, മേഖലക്ക് വേണ്ടി മേഖല സെക്രട്ടറി എം.വി.ഗിരീഷ് മേഖല റിപ്പോർട്ടും അവതരിപ്പിച്ചു.കെ.പി.എ സംസ്ഥാന സെക്രട്ടറി അനീസ് ചൂണ്ടയിൽ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ട്രഷറർ സമീദ് പറമ്പൻ ജില്ലാ എക്‌സിക്യൂട്ടീവ് ഷാഫിയും ആശംസകൾ നേർന്നു.ജില്ലാ കമ്മറ്റി പുതുക്കി നിശ്ചയിച്ച അച്ചടി നിരക്കുകൾ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.മേഖല ട്രഷറർ സച്ചിദാനന്ദൻ നന്ദിപറഞ്ഞു.
Previous Post Next Post