കുട്ടികൾക്കുള്ള പഠനോപകരങ്ങളുടെ വിതരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു
ചങ്ങരംകുളം:പെരുമുക്ക് യൂണിറ്റ് എംഎസ്എഫ് വർഷംതോറും നടത്തി വരാറുള്ള എസ്എസ്ൽൽസി,പ്ളസ്ടു,മദ്രസ പൊതു പരീക്ഷ 5,7, എൽഎസ്എസ്,യുഎസ്എസ് ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്കുള്ള സീതി സാഹിബ് എക്സലൻസ് അവാർഡ് ദാനവും പഠനോപകരണങ്ങളുടെ വിതരണവും നടത്തി.മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെസി ശിഹാബ് ഉത്ഘാടനം ചെയ്തു.ഹരിത മലപ്പുറം ജില്ലാ ചെയർ പേഴ്സൺ ഫിദ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന എംഎസ്എഫ് ട്രഷറർ അഷ്‌ഹർ പെരുമുക്ക്,ഫർഹാൻ ബിയ്യം,മേഖല മുസ്‌ലിം ലീഗ് വർക്കിംഗ് സെക്രട്ടറി അഹമ്മദുണ്ണി കാളച്ചാൽ, നന്നമുക്ക് പഞ്ചായത്ത് മെമ്പർ സാദിക്ക് നെച്ചിക്കൽ മേഖല മുസ്‌ലിം ലീഗ് ജോയിൻ സെക്രട്ടറി അബൂബക്കർ പി വി,ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി, സെക്രട്ടറി അക്ബർ അരുവായിൽ, ട്രഷറർ അബ്ദുൾ സലാം,എംഎസ്എഫ് ശാഖ പ്രസിഡന്റ് അൽത്താഫ് പി വി,റാസൽഖൈമ പൊന്നാനി മണ്ഡലം കെഎംസിസി ട്രഷറർ അബി, ഖത്തർ കെഎംസിസി പ്രതിനിധി ജംഷീർ എ പി, ഷകീർ വി വി, കെ വി എം റഫീഖ്,എഎംഎൽപി സ്കൂൾ ഹെഡ് മിസിസ് റസിയ ടീച്ചർ, സ്കൂൾ മാനേജർ അബുൾ ലത്തീഫ് തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.ശാഖ ഭാരവാഹികളായ അലി മോൻ, അൻവർ കെ വി, അലി പി വി, സഫ്‌വാൻ പരിപാടിക്ക് നേതൃത്വം നൽകി. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ഷാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശാഖ എംഎസ്എഫ് പ്രസിഡന്റ് ഹനീൻ സ്വാഗതവും ശാഖ യൂത്ത് ലീഗ് സെക്രട്ടറി നദീം നന്ദിയും പറഞ്ഞു.