പട്ടാമ്പി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് തല ടാലെന്റ് സെർച്ച് ക്വിസ് മത്സരം നടത്തി

പട്ടാമ്പി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് തല ടാലെന്റ് സെർച്ച് ക്വിസ് മത്സരം നടത്തി 
 പട്ടാമ്പി താലൂക്ക് തലത്തിൽ വിവിധ സ്കൂളുകളിൽ നിന്ന് തെരെഞ്ഞെടുത്ത മിടുക്കരായ ഹൈസ്കൂൾ - പ്ലസ് ടു വിദ്യാർത്ഥികൾക്കായ് പട്ടാമ്പി ലയൺസ് ക്ലബ്ബും ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ പട്ടാമ്പിയും സംയുക്തമായി ടാലെന്റ് സെർച്ച് ക്വിസ് മത്സരവും സമ്മാന വിതരണവും നടത്തി. പട്ടാമ്പി എം എൽ എ മുഹമ്മദ്‌ മുഹ്സിൻ ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനവും സമ്മാന വിതരണവും നിർവ്വഹിച്ചു. പട്ടാമ്പി ലയൺസ് ക്ലബ്ബ്‌ പ്രസിഡന്റ്‌ കെ. മനോജ്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പട്ടാമ്പി ലയൺസ് ക്ലബ്ബ്‌ ഭാരവാഹികളായ കെ. ബി.ബിജു, മുഹമ്മദ്‌ ബഷീർ.കെ.പി, ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ ബി. മണികണ്ഠൻ, മാനേജർമാരായ 
സുമ.പി,മണികണ്ഠൻ. കെ, പ്രവീണ.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറിലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.വിജയികളായവർ യഥാക്രമം അർച്ചന.ടി (ഗവ. ഹൈസ്കൂൾ, കൊടുമുണ്ട ), സന ജാസ്മിൻ ( ഗവ.ഹൈസ്കൂൾ, മേഴത്തൂർ ), പുണ്യ. ആർ ( ഗവ.ഹൈസ്കൂൾ,വട്ടേനാട് ) എന്നിവരാണ്.
Previous Post Next Post