ഓണത്തിന് പൂക്കളമൊരുക്കാൻ പൂപ്പൊലിമ പദ്ധതി
കടങ്ങോട് : ചെണ്ടുമല്ലികൃഷിയിൽ സ്വയം പര്യാപ്തത നേടാൻ വനിതാ കർഷകർക്കായി കടങ്ങോട് പഞ്ചായത്തിൽ പൂപ്പൊലിമ പദ്ധതി തുടങ്ങി. അരലക്ഷം രൂപ വിനിയോഗിച്ച് 1.25 ലക്ഷം തൈകളാണ് വിതരണം ചെയ്യുന്നത്. ഓണത്തിന് പൂക്കളമൊരുക്കാൻ ഇതര സംസ്ഥാന വിപണികളെ ആശ്രയിക്കുന്നതിന് മാറ്റംവരുത്തുകയാണ് ലക്ഷ്യം.
45 മുതൽ 55 ദിവസത്തിൽ പൂക്കൾ വിളവെടുക്കാവുന്ന ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള തൈകളാണ് നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ്. പുരുഷോത്തമൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. മണി, കൃഷി ഓഫീസർ ബിബിൻ പൗലോസ്, പി.വി. രമേഷ്, എൻ.കെ. ജോഷി, കെ. മുരുകേശൻ എന്നിവർ പ്രസംഗിച്ചു.