94-95 X എസ്എസ്എല്‍സി ബാച്ച് സുവനീര്‍ കവര്‍ പ്രകാശനവും കുടി വെള്ള പദ്ധതി ഉദ്ഘാടനവും വന്നേരി ഹൈസ്കൂളില്‍ നടന്നു
പെരുമ്പടപ്പ്:വന്നേരി ഹൈസ്കൂള്‍ 94-95 X എസ്എസ്എല്‍സി ബാച്ച് സംഘടിപ്പിക്കുന്ന 'ഒരു വട്ടം കൂടി'പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമത്തിന്റെ മുന്നോടിയായി ഹൈസ്കൂളില്‍ ഒരുക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും ഓർമയിലെ പുളിമധുരം എന്ന പേരിൽ പുറത്തിറക്കുന്ന സുവനീറിന്റെ കവർ പേജിന്റെ പ്രകാശനവും സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനവും വന്നേരി സ്കൂളില്‍ വെച്ച് നടന്നു.ഓഗസ്റ്റ് 25 ഞായറാഴ്ച കാലത്ത് 8:30 മുതൽ നടക്കുന്ന സംഗമിന്റെമുന്നോടിയായാണ് ചടങ്ങ് സംഘടിപ്പിച്ചത്.ഹൈസ്കൂൾ മാനേജർ രമണി അശോകന്‍ കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിച്ചു.സഹപാഠികളുടെ സർഗ്ഗശേഷി ഉൾകൊള്ളിച്ചു കൊണ്ട് തയ്യാറാക്കുന്ന 'ഓർമയിലെ പുളിമധുരം'സുവനീറിന്റെ കവര്‍ പോസ്റ്ററിന്റെ പ്രകാശനം പ്രധാനാധ്യാപിക മില്ലി നിര്‍വഹിച്ചു.ഒരു വട്ടം കൂടി പരിപാടിയുടെ പോസ്റ്റർ പ്രകാശനം വന്നേരി ഹയർ സെക്കന്ററി സ്കൂള്‍ പ്രിൻസിപ്പാള്‍ സന്ധ്യയും നിർവഹിച്ചു.പരിപാടിയിൽ1994 -95 ബാച്ചിനെ പ്രതിനിധീകരിച്ച് ഷഹീർ ഉമ്മർ,ഷക്കീല ശരീഫ്,റീന രാജേഷ്,ഫൈസൽ,ഷക്കീർ,ലില്ലി,അജ്മൽ,രമേശ്,സബീന,സുനീർ,ദിലീപ്, സ്മിത വഹിദ,ശ്രീജിത തുടങ്ങിയവർ പങ്കെടുത്തു