സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം: 5 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം: 5 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ചില ഇടങ്ങളിൽ ശക്തമായ മഴ ഇന്നു കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 5 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും ചില ഇടങ്ങളിൽ ശക്തമായ മഴ ഇന്നുകൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 5 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് തുടരുകയാണ്.
തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ന്യൂന മർദ്ദ പാത്തിയും, മധ്യ ഗുജറാത്തിനു മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുമാണ് മധ്യ വടക്കൻ ജില്ലകളിലെ നിലവിലെ മഴയ്ക്ക് കാരണം. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും.
ജൂലൈ പകുതിയോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. നിലവിൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മോശം കാലാവസ്ഥയായതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
Previous Post Next Post