359 സീറ്റുകള്‍ വരെ എന്‍ ഡി എക്കെന്ന് എക്‌സിറ്റ് പോളുകള്‍ ; ഇന്ത്യാ സഖ്യത്തിന് 154 സീറ്റുകള്‍വരെ
ന്യൂഡല്‍ഹി | കേന്ദ്രത്തില്‍ ഇത്തവണയും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്നാണ് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. എന്‍ഡിഎ സഖ്യത്തിന് 359 സീറ്റുകള്‍വരെയാണ് പ്രവചനം. ഇന്ത്യാ സഖ്യം 154 സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍30 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡെ ഏക്സിസ് സര്‍വെ പറയുന്നു.
റിപ്പബ്ലിക് ടിവി എക്സിറ്റ് പോള്‍ എന്‍ഡിഎക്കാണ് സാധ്യത പ്രവചിക്കുന്നത് . 353 മുതല്‍ 368 സീറ്റുകള്‍ വരെ എന്‍ഡിഎക്ക് ലഭിക്കുമെന്നാണ് പ്രവചനം. സീ പോള്‍ സര്‍വെ പ്രകാരം 367 സീറ്റുകള്‍ വരെ എന്‍ഡിഎയ്ക്കും ഇന്ത്യാ സഖ്യത്തിന് 133 സീറ്റുകളും മറ്റുള്ളവര്‍ക്ക് 72 സീറ്റുകളുമാണ് പ്രവചിക്കുന്നത് .
അതേ സമയം ഇന്ത്യാ ടുഡേ ആകിസിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്‌നാട്ടില്‍ 26 മുതല്‍ 30 സീറ്റ് വരെയും എന്‍ഡിഎയ്ക്ക് 1 മുതല്‍ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവര്‍ക്ക് 6 മുതല്‍ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.
തെലങ്കാനയില്‍ ബിജെപി 8മുതല്‍ 10 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യാ ടിവി പറയുന്നത്. കോണ്‍ഗ്രസ് – 6-8 സീറ്റ് വരെ സീറ്റുകളും ബിആര്‍എസ് – 0-1 സീറ്റ് വരെ നേടും. എഐഎംഐഎം 1 സീറ്റ് വരെ നേടാമെന്നും സര്‍വെയില്‍ പറയുന്നു