കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്: സിപിഎമ്മിനെ പ്രതി ചേര്‍ത്ത് ഇഡി, 29 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്: സിപിഎമ്മിനെ പ്രതി ചേര്‍ത്ത് ഇഡി, 29 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
കൊച്ചി | കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു. തട്ടിപ്പിലൂടെ നേടിയ പണം പാര്‍ട്ടിയിലെത്തി എന്നാണ് ഇ ഡി കണ്ടെത്തല്‍.

സിപിഎം ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകള്‍ അടക്കം 73 ലക്ഷത്തിന്റെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ളതാണ് അക്കൗണ്ടുകള്‍. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ഓഫിസ് നിര്‍മിക്കാന്‍ വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും കണ്ടുകെട്ടി. കരുവന്നൂര്‍ ബേങ്കിലെ അഞ്ച് അക്കൗണ്ടുകള്‍, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകള്‍, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ട് എന്നിവയാണ് മരവിപ്പിച്ചത്.ഇതിന് പുറമെ കരുവന്നൂരില്‍ നിന്ന് അനധികൃതമായി ലോണ്‍ സമ്പാദിച്ച ഒന്‍പതു വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടി. 29 കോടിയുടെ സ്വത്തുക്കളാണ് ആകെ കണ്ടുകെട്ടിയത്.

കരുവന്നൂർ ബേങ്കിൽ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന് എൻഫോഴ്സ്മെന്‍റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Previous Post Next Post