അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റ് ആഗസ്റ്റ് 28, 29 തിയ്യതികളില്‍ മലപ്പുറം സ്വലാത്ത് നഗറില്‍
മലപ്പുറം | തങ്ങള്‍ കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ആഗസ്റ്റ് 28, 29 തിയ്യതികളില്‍ അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റ് സംഘടിപ്പിക്കും. കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു മത്സരം നടക്കുന്നത്.
ജനറല്‍, സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്്, വിവിധ ഭാഷകളില്‍ പ്രസംഗം, വിവിധ രചനകള്‍, നോളജ് ഒളിമ്പ്യാഡ്, മാസ്റ്റര്‍ ടോക്, ഫെയ്സ് ടു ഫെയ്സ് തുടങ്ങി 30 ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ച അഞ്ചു പേര്‍ക്ക് ഉംറ-മദീന സിയാറ, അഞ്ചു പേര്‍ക്ക് മലേഷ്യ യാത്ര, പത്ത് പേര്‍ക്ക് അജ്മീര്‍-ഡല്‍ഹി-ആഗ്ര യാത്ര, 20 പേര്‍ക്ക് കേരളം-തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളില്‍ പൈതൃക യാത്ര, 30 പേര്‍ക്ക് മഅ്ദിന്‍ എക്സലന്റ് അവാര്‍ഡ് എന്നിവയാണ് സമ്മാനമായി നല്‍കുക. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9072310111, 9072310222 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും പ്രശസ്ത പണ്ഡിതനും ഹളര്‍മൗത്ത് ദാറുല്‍ മുസ്തഫാ യൂണിവേഴ്സിറ്റി ഡയറക്ടറുമായ ശൈഖ് സാലിം ബിന്‍ ഉമര്‍ ബിന്‍ ഹഫീള് നിര്‍വഹിച്ചു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സയ്യിദ് ഷഫീഖ് അല്‍ ബുഖാരി, സയ്യിദ് നിയാസ് അല്‍ ബുഖാരി, സയ്യിദ് മിന്‍ഹാജ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ പാണക്കാട്, ഒ പി എം സയ്യിദ് മിഅ്റാജുല്‍ ഹഖ് അല്‍ ഐദ്രൂസി മലപ്പുറം, സയ്യിദ് ഹാമിദ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, സിറാജുദ്ദീന്‍ ബാഖവി കൊല്ലം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍, ഹാമിദ് അബൂബക്കര്‍ മുസ്്ലിയാര്‍ കാന്തപുരം സംബന്ധിച്ചു.