ഫൈനലിലെ താരം; പിന്നാലെ ടി20-യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ വിരാട് കോലി

ഫൈനലിലെ താരം; പിന്നാലെ ടി20-യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ വിരാട് കോലി
ബാർബഡോസ്: ടി20 ലോകകപ്പില്‍ കിരീടം നേടിയതിനു പിന്നാലെ ടി20 ഫോർമാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ വിരാട് കോലി.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുമ്ബോഴാണ് കോലി വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

''ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങള്‍ നേടാൻ ആഗ്രഹിച്ചതും ഇതാണ്. ഒരു ദിവസം റണ്‍ നേടാൻ കഴിയില്ലെന്ന് നിങ്ങള്‍ക്ക് തോന്നും. അപ്പോള്‍ ഇത് സംഭവിക്കും. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ആ കപ്പ് ഉയർത്താൻ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.'' - കോലി പറഞ്ഞു.നേരത്തേ ഫൈനലില്‍ തുടക്കത്തില്‍ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോലിയുടെ ഇന്നിങ്സായിരുന്നു. 59 പന്തുകള്‍ നേരിട്ട കോലി രണ്ട് സിക്സും ആറ് ഫോറുമടക്കം 76 റണ്‍സെടുത്തു. മൂന്നിന് 34 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ നാലാം വിക്കറ്റില്‍ അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച്‌ മികച്ച സ്കോറിലെത്തിച്ചതും കോലിതന്നെ. നിർണായകമായ 72 റണ്‍സാണ് ഈ സഖ്യം ഇന്ത്യൻ സ്കോറിലേക്ക് ചേർത്തത്.
Previous Post Next Post