യുഡിഫിന് 15 മുതല്‍ 17വരെ സീറ്റുകള്‍ ലഭിച്ചേക്കും, ബിജെപി ഒന്ന് നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി | ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി.യുഡിഎഫിന് കേരളത്തില്‍ 15 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ടൈംസ് നൗ നടത്തിയ പ്രവചനം. എല്‍ഡിഎഫിന് നാല് സീറ്റുവരെയും ബിജെപിക്ക് ഒരു സീറ്റുവരെ ലഭിക്കുമെന്നും ടൈംസ് നൗ വ്യക്തമാക്കുന്നു.
ടിവി 9 എക്‌സിറ്റ് പോള്‍ പ്രവചനം പ്രകാരം കേരളത്തില്‍ യുഡിഎഫ് 16 സീറ്റും എല്‍ഡിഎഫ് മൂന്ന് സീറ്റിലും ജയിക്കും. ബിജെപി ഒരു സീറ്റിലും ജയിക്കുമെന്നും പ്രവചനം.
ഇന്ത്യാടുഡെ ഏക്‌സിസ് മൈ എക്‌സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് ഒരു സീറ്റും യുഡിഎഫിന് 17 മുതല്‍ 18 സീറ്റുകളും എന്‍ഡിഎയ്ക്ക് മൂന്നുവരെ സീറ്റുകളും ലഭിക്കുമെന്നും പറയയുന്നു.
ഇന്ത്യാ ടിവി സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് മൂന്ന് മുതല്‍ അഞ്ച് സീറ്റുവരെയും യുഡിഎഫിന് 13 മുതല്‍ 15വരെയും എന്‍ഡിഎയ്ക്ക് മൂന്നുവരെ സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം
എബിപി സര്‍വേ പ്രകാരം യുഡിഎഫിന് 17 സീറ്റും എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. ഇത്തവണ എല്‍ഡിഎഫ് സീറ്റില്ലെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലം. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങള്‍ എന്‍ഡിഎ നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ പറയുന്നത്