ഏഴാംഘട്ട തിരഞ്ഞെടുപ്പ്; 11 മണിവരെ 26.30 ശതമാനം പോളിങ്

ഏഴാംഘട്ട തിരഞ്ഞെടുപ്പ്; 11 മണിവരെ 26.30 ശതമാനം പോളിങ്
ന്യൂഡല്‍ഹി| ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 മണ്ഡലങ്ങളിലാണ് വോട്ടെടടുപ്പ് നടക്കുന്നത്. ഏഴാംഘട്ട വോട്ടെടുപ്പില്‍ 11 മണി വരെയുള്ള കണക്ക് പ്രകാരം 26.30 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.

11 മണിവരെയുള്ള കണക്ക് പ്രകാരം ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് ഹിമാചല്‍ പ്രദേശിലാണ്. 31.92 ശതമാനം പോളിങ് ആണ് ഹിമാചല്‍ പ്രദേശില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ പോളിങ്ങ് ഒഡിഷയിലാണ്. 22.64 ശതമാനം പോളിങ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.
പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പോളിങ് 25 ശതമാനത്തിന് മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്.

11 മണി വരെയുള്ള കണക്ക് പ്രകാരം ബിഹാര്‍ 24.25 ശതമാനം, ഛണ്ഡിഗഢ് 25.03 ശതമാനം, ഹിമാചല്‍പ്രദേശ് 31.92 ശതമാനം, ഝാര്‍ഖണ്ഡ് 29.55 ശതമാനം, ഒഡിഷ 22.64ശതമാനം, പഞ്ചാബ് 23.91 ശതമാനം, ഉത്തര്‍പ്രദേശ് 28.02 ശതമാനം, പശ്ചിമബംഗാള്‍2 8.10 ശതമാനം എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്.

രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണിക്ക് അവസാനിക്കും. അസം (എട്ട്), ഹിമാചല്‍പ്രദേശ് (നാല്), ഝാര്‍ഖണ്ഡ് (മൂന്ന്), ഒഡിഷ (ആറ്), പഞ്ചാബ് (13), ഉത്തര്‍പ്രദേശ് (13), പശ്ചിമ ബംഗാള്‍ (ഒമ്പത്), ചണ്ഡീഗഢ് (ഒന്ന്) എന്നിവിടങ്ങളിലാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇതോടൊപ്പം ഒഡിഷയിലെ 42 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. 1.09 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 10.06 കോടി വോട്ടര്‍മാരാണ് ഏഴാം ഘട്ടത്തിലുള്ളത്.
Previous Post Next Post