ലോകകപ്പില്‍ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് കിട്ടിയത് 10.67 കോടി.കിരീടം നേടിയ ഇന്ത്യക്കും കൈനിറയെ പണം

ലോകകപ്പില്‍ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് കിട്ടിയത് 10.67 കോടി.കിരീടം നേടിയ ഇന്ത്യക്കും കൈനിറയെ പണം
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും സമ്മാനത്തുകയായി ലഭിച്ചത് കോടികള്‍.ഫൈനലില്‍ ഇന്ത്യയോട് ഏഴ് റണ്ണിന് തോറ്റ് റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് 1.28 മില്യണ്‍ ഡോളര്‍ (ഏകദേശം10.67 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്.ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും കോടികള്‍ സമ്മാനമായി ലഭിച്ചു. 2.45 മില്യണ്‍ ഡോളര്‍ (ഏകദേശം 20.42 കോടി രൂപ) ആണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത്. കിരീടം നേടിയ ഇന്ത്യക്കും റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്കും പുറമെ സെമിയില്‍ ഇന്ത്യയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാനും കോടികള്‍ സമ്മാനമായി ലഭിച്ചു.ഇരു ടീമുകള്‍ക്കും 787,500 ഡോളര്‍( ഏകദേശം 6.5 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്

ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തില്‍ ജയിച്ച ഓരോ മത്സരത്തിനും ഏകദേശം 26 ലക്ഷം രൂപ വീതവും സമ്മാനത്തുകയായി ടീമുകള്‍ക്ക് ലഭിച്ചു.  20 ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്‍റില്‍ ആകെ 55 മത്സരങ്ങളാണുണ്ടായിരുന്നത്. ലോകകപ്പില്‍ ആകെ 11.25 മില്യണ്‍ ഡോളര്‍ (93.5 കോടി രൂപ) ആണ് ഐസിസി ഇത്തവണ സമ്മാനത്തുകയായി നൽകിയത്. മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് ഇത്തവണ സമ്മാനത്തുക ഇരട്ടിയാക്കിയിരുന്നു. 2022ലെ ടി20 ലോകകപ്പ് ജയിച്ച ഇംഗ്ലണ്ടിന് 5.6 ലക്ഷം ഡോളറായിരുന്നു സമ്മാനത്തുകയായി ലഭിച്ചത്.
Previous Post Next Post