കടപ്പുറം പഞ്ചായത്തിലെ കടലാക്രമണം നേരിടുന്ന മേഖലകളിൽ കടൽഭിത്തി നിർമ്മിക്കണം;മന്ത്രിക്ക് കത്ത് നൽകി എൻ.കെ അക്ബർ എം എൽ എ

കടപ്പുറം പഞ്ചായത്തിലെ കടലാക്രമണം നേരിടുന്ന മേഖലകളിൽ കടൽഭിത്തി നിർമ്മിക്കണം;മന്ത്രിക്ക് കത്ത് നൽകി എൻ.കെ അക്ബർ എം എൽ എ
ഗുരുവായൂര്‍: നിയോജകമണ്ഡലത്തിലെ കടപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചങ്ങാടി വളവ് ഭാഗത്ത് കടലാക്രമണം വളരെ രൂക്ഷമാണ്.നിലവില്‍ ഈ സ്ഥലത്ത് നിലനില്‍കുന്ന ഇരുനില കെട്ടിടം ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. കെട്ടിടം തകര്‍ന്നാല്‍ തീരദേശത്തെ റോഡിനെ പൂര്‍ണമായും ഇല്ലാതാക്കുന്ന സ്ഥിതി ഉണ്ടാവും.
ആയതിനാല്‍ പ്രദേശത്ത് കടല്‍ ഭിത്തി നിര്‍മ്മാണം അനിവാര്യമായി വന്നിരിക്കുകയാണെന്നും,
കടൽ ഭിത്തി നിർമാണത്തിനായി ഇറിഗേഷന്‍ വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റും ഉൾപ്പെടെ ജലവിഭവ വകുപ്പ് മന്ത്രിക്ക് ഗുരുവായൂർ എൻ എൽ എ എൻ കെ അക്ബർ കത്ത് നൽകി.പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു.
Previous Post Next Post