ഗ്രാമോത്സവമായി മാറിയ മലർവാടി ബാലോത്സവം
മാറഞ്ചേരി: ഒരുമയുടെ പുഞ്ചരി എന്ന തലക്കെട്ടിൽ മലർവാടി ബാലസംഘം മാറഞ്ചേരി മുക്കാല യൂണിറ്റ് തണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മലർവാടി ബാലോത്സവം കുട്ടികളുടെയും രക്ഷിതാക്കളുടെയും വർദ്ധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കനത്ത മഴയിലും ഒരു ഗ്രാമോത്സവത്തിൻ്റെ പ്രതീതിയിൽ നടന്ന ബാലോത്സവത്തിൽ വിവിധ കോർണറുകളിൽ വ്യത്യസ്ഥ മത്സരങ്ങൾ നടത്തി. മത്സരങ്ങൾക്ക് തണലിൻ്റെ കീഴിലുള്ള സംഗമം അയൽക്കൂട്ട ഭാരവാഹികൾ നേതൃത്വം നൽകി.
ബാലോത്സവം എം.പി. ഷിഹാബുദ്ധീൻ ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. മലർവാടി ഏരിയാ കോർഡിനേറ്റർ ജുബൈരിയ സിദ്ധീഖ് മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് കോർഡിനേറ്റർ മുബാറക് മാസ്റ്റർ സ്വാഗതവും ടി.പി. നാസർ നന്ദിയും പറഞ്ഞു.
മത്സരങ്ങളിൽ സീനിയർ വിഭാഗത്തിൽ റസാൻ, അഫ്നാൻ, ഫയാസ് അഹമ്മദ്, സിദാൻ, മിൻഹ മുജീബ്, അബ്ദുൽ ആദിൽ എന്നിവരും ജൂനിയർ വിഭാഗത്തിൽ ഇയാസ് , ഷെദ, ഷഹാന ഫാത്തിമ എന്നിവരും കെ.ജി. വിഭാഗത്തിൽ ഷെസ മെഹറിൻ, നസ ഫാത്തിമ, ഹാജറ എന്നിവരും വിജയികളായി.