പുന്നയൂര്‍ പഞ്ചായത്ത് ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തില്‍ മാറാട് ബലിദാന ദിനം ആചരിച്ചു
പുന്നയൂര്‍ പഞ്ചായത്ത് ഹിന്ദു ഐക്യ വേദി കമ്മിറ്റിയുടെ നേതൃത്വത്തില്‍ 21-ാമത് മാറാട് ബലിദാന ദിനം ആചരിച്ചു. തെക്കിനിയേടത്ത്പടി പരിസരത്ത് നടന്ന ചടങ്ങില്‍ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ജോയിന്‍ സെക്രട്ടറി വത്സല പുന്നയൂര്‍, കുമാരന്‍ താണിശ്ശേരി, സിപി രാജന്‍, കെഎ കുട്ടന്‍, കെ വി രാജന്‍ എന്നിവര്‍ പങ്കെടുത്തു.