എക്‌സാലോജിക്കിന്റെ വിദേശ അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയതില്‍ അന്വേഷണം വേണം; വീണ വിജയനെതിരെ ഹൈക്കോടതിയില്‍ ഉപഹരജിയുമായി ഷോണ്‍ ജോര്‍ജ്

എക്‌സാലോജിക്കിന്റെ വിദേശ അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയതില്‍ അന്വേഷണം വേണം; വീണ വിജയനെതിരെ ഹൈക്കോടതിയില്‍ ഉപഹരജിയുമായി ഷോണ്‍ ജോര്‍ജ്
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും അവരുടെ കമ്പനി എക്സാലോജിക്കിനുമെതിരെ വീണ്ടും ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. എക്സാലോജിക്കിന്റെ വിദേശ അക്കൗണ്ടുകളില്‍ എസ്എന്‍സി ലാവ്ലിന്‍, പിഡബ്ല്യുസി ഉള്‍പ്പെടെയുള്ള കമ്പനികള്‍ കോടികള്‍ നിക്ഷേപിച്ചെന്നാണ് പുതിയ ആരോപണം. സിഎംആര്‍എല്‍ ഇടപാടിലെ പണം എവിടെപ്പോയെന്ന് സര്‍ക്കാര്‍ അന്വേഷിച്ച് കണ്ടെത്തണമെന്നും ഇത് സംബന്ധിച്ച രേഖകള്‍ എസ്എഫ്ഐഒയ്ക്കും ഇഡിക്കും കൈമാറിയിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

എക്‌സാലോജിക്കിന്റെ വിദേശത്തെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കി. അബുദാബി കൊമേഴ്സ്യല്‍ ബേങ്ക് എന്ന ധനകാര്യ സ്ഥാപനത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം എത്തിയതെന്നും ഹരജിയില്‍ പറയുന്നു.

എക്സാലോജിക് കണ്‍സള്‍ട്ടിങ് മീഡിയ സിറ്റി എന്ന അക്കൗണ്ടിലേക്ക് കരിമണല്‍ കടത്തുമായി ബന്ധപ്പെട്ട പണം എത്തിയെന്നാണ് പ്രധാനപ്പെട്ട ആരോപണം. എസ്എന്‍സി ലാവ്ലിന്‍, പിഡബ്ലിയുസി അടക്കമുള്ള കമ്പനികളും ഈ അക്കൗണ്ടിലേക്ക് പണം നല്‍കി. തനിക്ക് പൂര്‍ണ്ണ ബോധ്യമുള്ള കാര്യമാണ് പറയുന്നതെന്നും ആരോപണം തെറ്റെങ്കില്‍ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാമെന്നും ഷോണ്‍ ജോര്‍ജ് വെല്ലുവിളിച്ചു. വിദേശത്തെ അക്കൗണ്ടിലെ പണമിടപാടുകള്‍ ആദായ നികുതി റിട്ടേണ്‍സില്‍ കാണിക്കേണ്ടതുണ്ട്. വീണ ഇന്‍കം ടാക്സ് റിട്ടേണ്‍സില്‍ വിദേശ അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ലെങ്കില്‍ ആദായ നികുതി നിയമപ്രകാരമാണ് കുറ്റമാണ്. ഇക്കാര്യ അന്വേഷിക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെടുന്നു
Previous Post Next Post