പുന്നയൂര്‍ വെട്ടിപ്പുഴ മസ്ജിദു റഹ്‌മയും, റഹ്‌മത്തുല്‍ ഇസ്ലാം മദ്രസയും സംയുക്തമായി കരിയര്‍ ടോക്ക് സംഘടിപ്പിച്ചു

പുന്നയൂര്‍ വെട്ടിപ്പുഴ മസ്ജിദു റഹ്‌മയും, റഹ്‌മത്തുല്‍ ഇസ്ലാം മദ്രസയും സംയുക്തമായി കരിയര്‍ ടോക്ക് സംഘടിപ്പിച്ചു
പുന്നയൂര്‍ വെട്ടിപ്പുഴ മസ്ജിദു റഹ്‌മയും, റഹ്‌മത്തുല്‍ ഇസ്ലാം മദ്രസയും സംയുക്തമായി കരിയര്‍ ടോക്ക് 2024 സംഘടിപ്പിച്ചു. വെട്ടിപ്പുഴ മസ്ജിദു റഹ്‌മ പ്രവാസി കമ്മിറ്റിയുടെ സഹകരണത്തോടെ എസ്എസ്എല്‍സി, പ്ലസ് ടു കഴിഞ്ഞവര്‍ക്കായാണ് കരിയര്‍ ടോക്ക് നടത്തിയത്. മസ്ജിദു റഹ്‌മ ഖത്തീബ് ഷാക്കിര്‍ ഫൈസി പ്രാര്‍ത്ഥന നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കമ്മിറ്റി ജോയിന്റ് സെക്രട്ടറി മഹമൂദ് മുക്കണ്ടത് അധ്യക്ഷത വഹിച്ചു. സിജി സീനിയര്‍ കരിയര്‍ കൗണ്‍സിലറും മെന്ററുമായ റാഫി പൊന്നാനി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉന്നത പഠനം സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സംശയ നിവാരണവും നടത്തി. സെക്രട്ടറി അബ്ദുറഹിമാന്‍ കൊന്നാമാക്കല്‍ സ്വാഗതവും പ്രവാസി കമ്മറ്റി അംഗം മൊയ്നു മുക്കണ്ടത് നന്ദിയും പറഞ്ഞു.
Previous Post Next Post