വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ യോഗം സംഘടിപ്പിച്ചു

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ യോഗം സംഘടിപ്പിച്ചു
എരമംഗലം:വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മണ്‍സൂ‍ണ്‍ കാലത്ത് ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങൾ തടയുന്നതിനും ,മഴക്കാല സാംക്രമിക രോഗങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ദുരന്തനിവാരണ യോഗം സംഘടിപ്പിച്ചു .വെളിയങ്കോട് അൽതമാം ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു .വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ കാലവർഷക്കെടുതി മൂലം ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിന് സാധിക്കു എന്നും ,അതിന് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും പ്രസിഡണ്ട് യോഗത്തെ അറിയിച്ചു.ദുരന്തനിവാരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് യോഗം വിശദമായി ചർച്ച ചെയ്തു.ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ആക്ഷ‍ന്‍ പ്ലാ‍‍‍‍ന്‍ തയ്യാറാക്കുന്നതിനും അടിയന്തിര സാഹചര്യത്തിൽ കൺട്രോൾ റൂം തുറക്കുന്നതിനും,ശുചീകരണ പ്രവര്‍ത്തനങ്ങ‍ള്‍ നടത്തുന്നതിനും ,അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങ‍ള്‍ അടിയന്തിരമായി മുറിച്ചുമാറ്റുന്നതിനും ,ദുരന്ത നിവാരണ സേന രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് സ്വാഗതം പറഞ്ഞ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ.സുബൈർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ താജുന്നീസ ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് ,സെയ്ത്പുഴക്കര, റംസി റമീസ് ഗ്രാമ പഞ്ചായത്ത് അംഗം ഹുസൈൻ പാടത്തകായിൽ എന്നിവർ സംസാരിച്ചു.തുടർന്നുള്ള ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ പ്രിയദർശിനി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ .പി ബാബുരാജ് ,അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഫയർഫോഴ്സ് ടി കെ ഹംസക്കോയ ,അസിസ്റ്റൻറ് സെക്രട്ടറി ചെന്താമരാക്ഷൻ ,പോലീസ് സബ്ഇന്‍സ്പെക്ടർ വിനോദ് .ടി ,ദേശീയപാത അതോറിറ്റി റസിഡൻഷ്യൽ എൻജിനീയർ എം ഷാജി, കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ അശ്വി‍ന്‍ രാജീവ് , ആയുർവേദ മെഡിക്കൽ ഓഫീസർ ലീന .വി കെ, ജൂനിയർ സൂപ്രണ്ട് വി.എസ് പത്മകുമാർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജേഷ് കൃഷി ഓഫീസർ ലെമിന വി കെ, കേരള വാട്ടർ അതോറിറ്റി ഓവർസിയർ എം സുരാജ്, ഐ സി ഡി എസ് സൂപ്പർവൈസർ റംല ബീവി , ഹെൽത്ത് ഇൻസ്പെക്ടർ ജാഫർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ രാജ്കുമാ‍ര്‍ റവന്യൂ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥൻ വിഷ്ണു , കെ പി, എൽ എസ് ജി ഡി ഓവർസിയർ കെ സുരേഷ് എന്നിവരും രാഷ്ട്രീയ വ്യാപാര ആർ . ആർ. ടി. പ്രതിനിധികളായ സുരേഷ് പാട്ടത്തിൽ , ഹിദായത്ത് പൊറ്റാടി , മുഹമ്മദ് മൂരിയത്ത് , സമീർ. പി. മുഹമ്മദ് പി തുടങ്ങിയവർ സംസാരിച്ചു .യോഗത്തിൽ ആശാ അംഗനവാടി , RRT ആരോഗ്യ ,പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.യോഗത്തിന് ഗ്രാമ പഞ്ചായത്ത് മെമ്പ‍ര്‍ താഹിർ തണ്ണിത്തുറയ്ക്കൽ നന്ദി പറഞ്ഞു.
Previous Post Next Post