കേച്ചേരിയിൽ പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിൽപ്പന;യുവാവ് അറസ്റ്റിൽ

കേച്ചേരിയിൽ പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിൽപ്പന;യുവാവ് അറസ്റ്റിൽ 
കുന്നംകുളം: കേച്ചേരിയിലെ ഐശ്വര്യ പൂജ സ്റ്റോറിന്‍റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.ചിറനെല്ലൂർ പട്ടിക്കര സ്വദേശി മമ്മസ്ര ഇല്ലത്ത് വീട്ടിൽ 37 വയസ്സുള്ള തസ് വീറിനെയാണ് 60 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസുസംഘം അറസ്റ്റ് ചെയ്തത്.

Previous Post Next Post