എം എസ് എസ് ചാവക്കാട് യൂണിറ്റ് നിർധന രോഗികൾക്ക് പെൻഷനും മരുന്നും വിതരണം ചെയ്തു
ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ നിർധന രോഗികൾക്കുള്ള പെൻഷനും മരുന്നും വിതരണം ചെയ്തു. എം എസ് എസ് ജില്ലാ പ്രസിഡണ്ട് അഡ്വ കെ. എസ്. എ ബഷീർ ഉദ്ഘാടനം ചെയ്തു. അമ്പതോളം രോഗികൾക്ക് സൗജന്യ മരുന്നും നാല്പതോളം പേർക്ക് പെൻഷനും വിതരണം ചെയ്തു.