ധ്യാനത്തിനിടെ ട്വീറ്റ്; ഫോണ്‍ മാറ്റിവെച്ച് ഏകാഗ്രമായിരിക്കൂവെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്

ധ്യാനത്തിനിടെ ട്വീറ്റ്; ഫോണ്‍ മാറ്റിവെച്ച് ഏകാഗ്രമായിരിക്കൂവെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്സ് ഹാൻഡിലിൽ വന്ന ട്വീറ്റിനെതിരെ പരിഹാസവുമായി കോൺഗ്രസ്. 2023-24 സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തിലുണ്ടായ ജി.ഡി.പി. വളര്‍ച്ചയെ കുറിച്ചാണ് നരേന്ദ്ര മോദി ധ്യാനത്തിനിടെ ട്വീറ്റ് ചെയ്തത്.

2023-24 സാമ്പത്തിക വര്‍ഷം രാജ്യം 8.2 ശതമാനം വളര്‍ച്ച നേടിയെന്നും രാജ്യത്തെ കഠിനാധ്വാനം ചെയ്യുന്ന ജനങ്ങള്‍ക്ക് അതിന് നന്ദി പറയുന്നുവെന്നുമാണ് മോദി എക്‌സില്‍ കുറിച്ചത്. 'ഏകാഗ്രമായിരിക്കൂ മോദി ജീ, ഫോണ്‍ ദൂരെ മാറ്റി വെക്കൂ' എന്നാണ് മോദിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കെ.പി.സി.സിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ പരിഹസിച്ചത്.
Previous Post Next Post