എംആർആർഎം ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേയും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു
ചാവക്കാട് : എംആർ ആർ എം ഹയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേയും പഠനോപകരണ വിതരണവും സ്കൂൾ മാനേജർ ശ്രീ എം യു ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എംഡി ഷീബയുടെ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം സന്ധ്യ സ്വാഗതം ആശംസിച്ചു. എ പ്ലസ് ജേതാക്കൾക്കുള്ള എം വി ഉണ്ണീരി പുരസ്കാരം സ്കൂൾ മാനേജർ വിതരണം ചെയ്തു.
എം ആർ ആർ എം എച്ച്എസ് യുഎഇയുടെ സ്നേഹാദരവ് സ്കൂളിനുവേണ്ടി മാനേജർ ഏറ്റുവാങ്ങി. 82 -83 ബാച്ചിന്റെ പഠനോപകരണ വിതരണവും വേദിയിൽ നടന്നു. സ്കൂൾ മാനേജർ, പ്രിൻസിപ്പൽ, എച്ച് എം, അധ്യാപകർ, എസ് എസ് എൽ സി, പ്ലസ് 2 എ പ്ലസ് ജേതാക്കൾ എന്നിവർ പിടിഎയുടെ പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ യുഎഇ അലുമിനി പ്രതിനിധി ഡോക്ടർ കെ കെ രഞ്ജിത്ത്, 82 – 83 എസ്എസ്എൽസി ബാച്ച് പ്രതിനിധി അജിത് പ്രസാദ്, ഡെപ്യൂട്ടി എച്ച് എം ജെ. ലൗലി, അനധ്യാപക പ്രതിനിധി എൻ പി മധു, സീനിയർ അധ്യാപകൻ സുനീഷ് കെ തോമസ്, പിടിഎ വൈസ് പ്രസിഡന്റ് ലത്തീഫ്, അധ്യാപകരായ എൻ വിവിനി, എ വി ശ്രീജ, കെ കെ സിന്ധു, ശ്രീജ കെ, സി.ജി അബിത, രേഷ്മ തറയിൽ എന്നിവർ സംസാരിച്ചു.