യു എ ഇയില്‍ ഇന്ധന വില കുറയും
ദുബൈ | ജൂണ്‍ മാസത്തില്‍ യു എ ഇയില്‍ പെട്രോള്‍, ഡീസല്‍ വില കുറയും. യു എ ഇ ഇന്ധന വില സമിതി ഇന്ന് പ്രഖ്യാപിച്ച പുതിയ നിരക്കുകള്‍ പ്രകാരം 20 ഫില്‍സ് വീതം വിവിധ ഇനം ഇന്ധനങ്ങള്‍ക്ക് കുറവ് വരും.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് പുതിയ വില. മേയില്‍ ഇത് 3.34 ദിര്‍ഹമായിരുന്നു.
സ്‌പെഷ്യല്‍ 95 പെട്രോളിന് 3.02 (മെയ് 3.22 ), ഇ-പ്ലസ് 91 പെട്രോളിന് 2.95 (മെയ് 3.15) എന്നിങ്ങനെയുമാണ് പുതിയ വില. ഡീസല്‍ ലിറ്ററിന് മേയില്‍ 3.07 ദിര്‍ഹമായിരുന്നത് ജൂണില്‍ 2.88 ദിര്‍ഹമായി കുറയും.