കെഎസ്ആര്‍ടിസി ബസിലെ പ്രസവം; ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍
തൊട്ടില്‍പ്പാലം | തൃശ്ശൂരില്‍ നിന്നും തൊട്ടില്‍പ്പാലത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ ബുധനാഴ്ച യുവതി പ്രസവിച്ച സംഭവത്തില്‍ ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍.
തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ചാണ് പ്രസവ വേദന അനുഭവപ്പെട്ടത്. ബസിലെ ജീവനക്കാര്‍ അവസരോചിതമായ തീരുമാനം കൈകൊണ്ട് അടിയന്തരമായി യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി ബസിനുളളില്‍ തന്നെ യുവതിക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കിയ കെഎസ്ആര്‍ടിസി തൊട്ടില്‍പാലം യൂണിറ്റിലെ ഡ്രൈവര്‍ എവി ഷിജിത്തിനെയും കണ്ടക്ടര്‍ ടിപി അജയനെയുമാണ് ഗതാഗത വകുപ്പ് മന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്.