ഇന്ന് കൂട്ടവിരമിക്കൽ; പതിനാറായിരത്തോളം സംസ്ഥാന സർക്കാർ ജീവനക്കാർ ഇന്ന് പടിയിറങ്ങും

ഇന്ന് കൂട്ടവിരമിക്കൽ; പതിനാറായിരത്തോളം സംസ്ഥാന സർക്കാർ ജീവനക്കാർ ഇന്ന് പടിയിറങ്ങും
തിരുവനന്തപുരം |സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000ത്തോളം ജീവനക്കാരുടെ സർവീസ് കാലാവധി ഇന്ന് അവസാനിക്കും. വിരമിക്കുന്നവരിൽ പകുതിയോളം പേർ അധ്യാപകരാണ്. ഇതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിരമിക്കുന്നവരുടെ ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം രൂപയോളം സർക്കാറിന് നീക്കിവെക്കേണ്ടിവരും.

സെക്രട്ടറിയേറ്റിൽ നിന്നു് അഞ്ച് സ്പെഷ്യൽ സെക്രട്ടറിമാർ അടക്കം 15 പേർ വിരമിക്കും. പൊലീസിൽ നിന്ന് എണ്ണൂറോളം പേരും കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഡ്രൈവർമാരും കണ്ടക്ടർമാരും ചേർന്ന് 700 ഓളം പേരും വിരമിക്കും.

കെ.എസ്.ഇ.ബിയിൽ നിന്ന് വിരമിക്കുന്നത് 1010 പേരാണ്. എല്ലാ വകുപ്പുകളിലും വിരമിക്കുന്നവർക്ക് പകരം താഴേത്തട്ടിലുള്ളവർത്ത് സ്ഥാനക്കയറ്റം നൽകാനാണ് ആലോചന.
Previous Post Next Post