ഗുരുവായൂരിൽ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങൾ വിലസുന്നു- ബിജെപി

ഗുരുവായൂരിൽ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങൾ വിലസുന്നു- ബിജെപി
ഗുരുവായൂർ:ക്ഷേത്രനഗരിയിരുടെ സമാധാനം തകർക്കപ്പെടുന്ന തരത്തിൽ ലഹരി മാഫിയകളുടെ പ്രവർത്തനം ഗുരുവായൂരിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് നടന്നു കൊണ്ടിരിക്കുകയാണെന്ന് ബിജെപി മണ്ഡലം കമ്മറ്റി ആരോപിച്ചു.കഴിഞ്ഞ ദിവസം ഗുരുവായൂരിലെ മമ്മിയൂർ ജംക്ഷനിലുള്ള ഫ്ളാറ്റ് സമുച്ചയത്തിൽ വെച്ച് ലഹരി – മാഫിയ സംഘം നിരപരാധിയായ ഒരു ചെറുപ്പക്കാരനെ അക്രമിച്ച സംഭവം ഇതിന് ഉദാഹരണമാണ്.
ലൈസൻസ് ഇല്ലാതെ ഫ്ളാറ്റുകളും വീടുകളും ദിവസ വാടകക്ക് കൊടുക്കുന്ന രീതി ഗുരുവായൂരിലുണ്ട്. ഗുരുവായൂർ നഗരസഭയുടെ മൗന സമ്മതത്തോടെയാണ് ഇതിൽ ഭൂരിഭാഗവും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത്. ഇത്തരം ഫ്ളാറ്റുകളും മറ്റും ദിവസ വാടകക്ക് എടുത്ത് ലഹരി മാഫിയ സംഘങ്ങൾ കച്ചവട കേന്ദ്രങ്ങളാക്കി മാറ്റുകയാണ്.
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ അടച്ചു പൂട്ടാനുള്ള നടപടി ഗുരുവായൂർ നഗരസഭ സ്വീകരിക്കണമെന്നും ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ ഗുരുവായൂർ പൊലീസ് തയ്യാറാവണമെന്നും മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവിശ്യപ്പെട്ടു.
Previous Post Next Post