വാഴൂര്‍ സോമന് ആശ്വാസം; പീരുമേട് തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി

വാഴൂര്‍ സോമന് ആശ്വാസം; പീരുമേട് തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി

കൊച്ചി | പീരുമേട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയ്ക്ക് ആശ്വാസം. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. വാഴൂര്‍ സോമന്റെ 2021ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥി സിറിയക് തോമസ് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നായിരുന്നു ഹരജിയിലെ ആരോപണം.

എന്നാല്‍, ബോധപൂര്‍വം ഒരു കാര്യവും മറച്ചുവെച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിലെ വിട്ടുപോയ ഭാഗങ്ങള്‍ പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ തിരുത്തിയിരുന്നെന്നുമാണ് വാഴൂര്‍ സോമന്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്.

കേസ് പരിഗണിച്ച വേളയില്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍നിന്ന് ഹൈക്കോടതി വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ കോടതി ഹരജി തള്ളിയിരിക്കുന്നത്.വിധി നിര്‍ഭാഗ്യകരമെന്ന് ഹരജിക്കാരന്‍ സിറിയക് തോമസ് പ്രതികരിച്ചു.വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
Previous Post Next Post