ക്ലീൻഅപ്പ് കേരള; എസ് വൈ എസ് കൂറ്റനാട് സർക്കിൾ തൃത്താല ഗവ. ആശുപത്രി ശുചീകരിച്ചു
തൃത്താല: 'ക്ലീൻഅപ്പ് കേരള' എന്ന പേരിൽ എസ് വൈ എസ് കൂറ്റനാട് സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃത്താല ഗവ.ആശുപത്രി വളപ്പിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കി. 'പച്ച മണ്ണിന്റെ ഗന്ധം അറിയുക പച്ച മനുഷ്യരുടെ രാഷ്ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തിവരുന്ന പരിസ്ഥിതി സാക്ഷരത സാമായികം എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടന്നത്.
സർക്കിൾ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് കമാലുദ്ധീൻ തങ്ങളുടെ അധ്യക്ഷതയിൽ സി പി അബ്ദുൽ കരീം ചടങ്ങിൽ സ്വാഗതം പറഞ്ഞു. തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.ഒന്നാം വാർഡ് മെമ്പർ ഗോപിനാഥൻ,മുഹമ്മദ് അലി എന്നിവർ ആശംസകളർപ്പിച്ചു.സിവി മുഹ് യുദ്ധീൻ ഫാളിലി നന്ദിയും പറഞ്ഞു. ബാവു ഹാജി, ഗഫൂർ തൃത്താല, അബ്ദുൽ ഗഫൂർ കൂറ്റനാട്,ശിഹാബുദ്ധീൻ അഹ്സനി, ബഷീർ സുഹ് രി തൃത്താല, അഷ്‌റഫ് അഷ്‌റഫി, നാസർ പെരുമണ്ണൂർ, താഹിർ തൃത്താല,നൗഷാദ് ചാലിശ്ശേരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.പരിസ്ഥിതി സൗഹൃദ ജീവിതത്തിന് സമൂഹത്തെ പാകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാമായിക വാരം ആചരിക്കുന്നത്.പരിസ്ഥിതി സംരക്ഷണത്തിന് ആഗോള വ്യാപകമായി നടക്കുന്ന പരിശ്രമങ്ങളോടുള്ള ഐക്യദാർഢ്യം കൂടിയാണ് എസ് വൈ എസ് കാമ്പയിൻ സംഘടിപ്പിച്ചു വരുന്നതതെന്നും സംഘാടകർ പറഞ്ഞു.