കാന്തപുരത്തിന്റെ ആത്മകഥ :നന്നംമുക്ക് സർക്കിളിൽ പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് ആരംഭിച്ചു

കാന്തപുരത്തിന്റെ ആത്മകഥ :നന്നംമുക്ക് സർക്കിളിൽ പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് ആരംഭിച്ചു
ചങ്ങരംകുളം :ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥ 'വിശ്വാസപൂർവം' പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് നന്നംമൂക്ക് സർക്കിളിൽ തുടക്കമായി.അയിനിച്ചോട് മദീനത്തുന്നുജൂമിൽ നടന്ന ചടങ്ങിൽ കേരള കുഞ്ഞുവാപ്പു ഹാജിയിൽ നിന്ന് ഓർഡർ സ്വീകരിച്ച് ബുക്കിംഗ് ഉദ്ഘാടനം ചെയ്തു.കെ സി ഹബീബുറഹ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.കേരള മുസ്‌ലിം ജമാഅത്ത് സോൺ ഭാരവാഹികളായ വാരിയത്ത് മുഹമ്മദലി,സി വി ഹംസ ദാരിമി,പി പി നൗഫൽ സഅദി , അഷ്റഫ് സഖാഫി ,എം അബ്ദുല്ല കുട്ടി മുസ്‌ലിയാർ, ഉമർ ബാഖവി തെങ്ങിൽ, എ വൈ ഹംസ ഹാജി, സി അബു ഹാജി, കെ വി മുഹമ്മദ് ഹാജി, റഫീഖ് ത്വയ്ബ സംബന്ധിച്ചു.ബാല്യം, പഠനം ,കുടുംബം,പണ്ഡിതലോകം,സംഘാടനം,പൊതുപ്രവർത്തനം എന്നിവയിലൂടെയുള്ള കാന്തപുരത്തിന്റെ യാത്രകൾ വിവരിക്കുന്ന ആത്മകഥയുടെ പ്രീ പബ്ലിക്കേഷൻ ക്യാമ്പയിന് സംസ്ഥാനത്തെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്കിംഗിന് എസ്. വൈ. എസ് യൂണിറ്റ് കമ്മിറ്റിയെ സമീപ്പിക്കാം
Previous Post Next Post