ഉത്രാളിക്കാവിൽ പ്രതിഷ്ഠാദിനം

ഉത്രാളിക്കാവിൽ പ്രതിഷ്ഠാദിനം

വടക്കാഞ്ചേരി : ഉത്രാളിക്കാവിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രിമാരായ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ശ്രീരാജ്, അഷ്ടമൂർത്തി നമ്പൂതിരിപ്പാട് തുടങ്ങിയവരായിരുന്നു മുഖ്യകാർമികത്വം.

കൊച്ചിൻ ദേവസ്വം ബോർഡും തട്ടകദേശങ്ങളും ക്ഷേത്ര ഉപദേശകസമിതിയും സഹകരിച്ചു നടത്തിയ പ്രതിഷ്ഠാ ഉത്സവത്തിന്റെ കാഴ്ചശ്ശീവേലിക്ക് എറണാകുളം ശിവകുമാറാണ് ഭഗവതിയുടെ തിടമ്പേറ്റിയത്.

പഞ്ചാരിമേളത്തിനു കല്ലൂർ ഉണ്ണികൃഷ്ണ മാരാരായിരുന്നു പ്രാമാണ്യം. തുടർന്ന് പ്രസാദ ഊട്ടും നടന്നു.

അഞ്ച് ദിവസമായി തന്ത്രി മുഖ്യന്മാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നടന്നുവന്ന പ്രശ്‌നപരിഹാര കർമങ്ങളും വ്യാഴാഴ്ച സമാപിച്ചു. കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തിലായിരുന്നു വ്യാഴാഴ്ച രാത്രിയിലെ പഞ്ചവാദ്യം
Previous Post Next Post