ബേങ്കില്‍ അടയ്ക്കാനെത്തിച്ച പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തണം; സി പി എമ്മിനോട് ആദായ നികുതി വകുപ്പ്
തൃശൂര്‍ | തൃശൂരില്‍ ബേങ്കില്‍ തിരിച്ചടയ്ക്കാന്‍ കൊണ്ടുവന്ന ഒരുകോടി രൂപയുടെ സ്രോതസ്സ് വെളിപ്പെടുത്തണമെന്ന് സി പി എമ്മിനോട് ആദായ നികുതി വകുപ്പ്. സംഭവത്തില്‍ പരിശോധന പുരോഗമിക്കുകയാണ്.
ഇന്നലെ തൃശൂരിലെ ബേങ്ക് ഓഫ് ഇന്ത്യയില്‍ സി പി എം തിരിച്ചടയ്ക്കാനായി എത്തിച്ച ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുക്കുകയായിരുന്നു. കണക്കില്‍ പെടാത്ത പണമാണിതെന്ന് വകുപ്പ് വ്യക്തമാക്കി.
പണം താത്ക്കാലികമായി ബേങ്കില്‍ സൂക്ഷിക്കുകയും പണത്തിന്റെ ഉറവിടം സംബന്ധിച്ച് സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ബേങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് സി പി എം ഒരുകോടി രൂപ പിന്‍വലിച്ചിരുന്നു. ഈ തുകയാണ് തിരിച്ചടയ്ക്കാനായി എത്തിച്ചത്. തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് എം എം വര്‍ഗീസ് ബേങ്ക് ഓഫ് ഇന്ത്യയുടെ എം ജി റോഡിലെ ശാഖയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. വന്‍ തുകയുമായി നേതാക്കളെത്തിയതിന് പിന്നാലെ ബേങ്ക് അധികൃതര്‍ വിവരം ആദായ നികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് പിന്നാലെയായിരുന്നു സി പി എം പണം പിന്‍വലിച്ചത്.