ഷഷ്ടിപൂർത്തിദിനത്തിൽ വി.ഡി. സതീശൻ ഗുരുവായൂരിൽ

ഷഷ്ടിപൂർത്തിദിനത്തിൽ വി.ഡി. സതീശൻ ഗുരുവായൂരിൽ
ഗുരുവായൂർ : ഷഷ്ടിപൂർത്തിയിലെത്തിയ സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുതു. വെള്ളിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് കുടുംബസമേതമായിരുന്നു ദർശനം. ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ ആദരിച്ചു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് പൊന്നാടയണിയിച്ചു. കേക്കുമുറിച്ച് ആശംസ നേർന്നു.
Previous Post Next Post