ശോഭ സുരേന്ദ്രന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ ഇ പി ജയരാജന്‍ ഡി ജി പിക്ക് പരാതി നല്‍കി

ശോഭ സുരേന്ദ്രന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ ഇ പി ജയരാജന്‍ ഡി ജി പിക്ക് പരാതി നല്‍കി
തിരുവനന്തപുരം | വ്യജ ആരോപണം ഉന്നയിച്ചു തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍, ദല്ലാള്‍ ടി ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഡി ജി പിക്ക് പരാതി നല്‍കി. തനിക്കെതിരെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചേക്കും.

മാനഹാനിയുണ്ടാക്കിയ സംഭവത്തെ സിവിലായും ക്രിമിനാലായും നേരിടണമെന്നു സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പ്രതികള്‍ക്കെതിരെ നേരത്തെ മാനനഷ്ട കേസിനു മുന്നോടിയായി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ഇ പി ജയരാജന്‍ ബി ജെ പിയില്‍ ചേരാന്‍ ചര്‍ച്ച നടത്തി എന്നതായിരുന്നു പ്രതികളുടെ ആരോപണം. ബി ജെ പി കേരളാ പ്രഭാരി ജാവദേക്കര്‍ ഇ പി ജയരാജനെ വീട്ടില്‍ ചെന്നു കണ്ടതിന്റെ മറപറ്റിയായിരുന്നു ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ കരുവാക്കി ഇ പിയെ പാര്‍ട്ടിക്ക് അനഭിമതനാക്കുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്.
Previous Post Next Post