വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ യോഗം സംഘടിപ്പിച്ചു
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മണ്‍സൂണ്‍ കാലത്ത് ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങൾ തടയുന്നതിനും , മഴക്കാല സാംക്രമിക രോഗങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ദുരന്തനിവാരണ യോഗം സംഘടിപ്പിച്ചു . വെളിയങ്കോട് അൽതമാം ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ കാലവർഷക്കെടുതി മൂലം ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിന് സാധിക്കു എന്നും , അതിന് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും പ്രസിഡണ്ട് യോഗത്തെ അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് യോഗം വിശദമായി ചർച്ച ചെയ്തു . , ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും , അടിയന്തിര സാഹചര്യത്തിൽ കൺട്രോൾ റൂം തുറക്കുന്നതിനും, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും , അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങള്‍ അടിയന്തിരമായി മുറിച്ചുമാറ്റുന്നതിനും , ദുരന്ത നിവാരണ സേന രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു .

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് സ്വാഗതം പറഞ്ഞ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ.സുബൈർ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ താജുന്നീസ , ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , സെയ്ത്പുഴക്കര, റംസിറമീസ് ഗ്രാമ പഞ്ചായത്ത് അംഗം ഹുസൈൻ പാടത്തകായിൽ എന്നിവർ സംസാരിച്ചു .
തുടർന്നുള്ള ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ . പ്രിയദർശിനി , ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ .പി ബാബുരാജ് , അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഫയർഫോഴ്സ് ടി കെ ഹംസക്കോയ , അസിസ്റ്റൻറ് സെക്രട്ടറി ചെന്താമരാക്ഷൻ , പോലീസ് സബ് ഇന്‍സ്പെക്ടർ വിനോദ് .ടി , ദേശീയപാത അതോറിറ്റി റസിഡൻഷ്യൽ എൻജിനീയർ എം ഷാജി, കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ അശ്വിന്‍ രാജീവ് , ആയുർവേദ മെഡിക്കൽ ഓഫീസർ ലീന .വി കെ, ജൂനിയർ സൂപ്രണ്ട് വി.എസ് പത്മകുമാർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജേഷ് , കൃഷി ഓഫീസർ ലെമിന വി കെ, കേരള വാട്ടർ അതോറിറ്റി ഓവർസിയർ എം സുരാജ്, ഐ സി ഡി എസ് സൂപ്പർവൈസർ റംല ബീവി , ഹെൽത്ത് ഇൻസ്പെക്ടർ ജാഫർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ രാജ്കുമാര്‍ റവന്യൂ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥൻ വിഷ്ണു , കെ പി, എൽ എസ് ജി ഡി ഓവർസിയർ കെ സുരേഷ് എന്നിവരും രാഷ്ട്രീയ വ്യാപാര ആർ . ആർ. ടി. പ്രതിനിധികളായ സുരേഷ് പാട്ടത്തിൽ , ഹിദായത്ത് പൊറ്റാടി , മുഹമ്മദ് മൂരിയത്ത് , സമീർ. പി. മുഹമ്മദ് പി തുടങ്ങിയവർ സംസാരിച്ചു . യോഗത്തിൽ ആശാ , അംഗനവാടി , RRT ആരോഗ്യ , പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ താഹിർ തണ്ണിത്തുറയ്ക്കൽ നന്ദി പറഞ്ഞു.