മണികണ്ഠേശ്വരം മന്ദാരം റെസിഡന്റ്‌സ് അസോസിയേഷനിൽ യോഗ ക്ലാസിനു തുടക്കമായി
പുന്നയൂർക്കുളം:ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ചുവട് വെക്കുക എന്ന ലക്ഷ്യത്തോടെ വനിതകൾക്ക് മുൻഗണന നൽകി കൊണ്ട് മെയ് ദിനത്തിൽ മണികണ്ഠേശ്വരം മന്ദാരം റെസിഡന്റ്‌സ് അസോസിയേഷനിൽ യോഗ ക്ലാസിനു തുടക്കം കുറിച്ചു.
അന്നേ ദിവസം തന്നെ അംഗങ്ങൾ സംഭാവന ചെയ്ത പുസ്തകങ്ങൾ സ്വീകരിച്ച് മന്ദാരം ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.അസോസിയേഷൻ പ്രസിഡന്റ് ഉഷാ നാരായണൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ സെക്രട്ടറി ജേക്കബ് ഷാജി, ചന്ദ്രിക, സുരേഷ് വീട്ടിക്കഴി, പ്രദീപ് പരങ്ങത്ത്,സുജാത,സുനിത, പ്രശസ്ത,ശ്രീഷ എന്നിവർ പങ്കെടുത്തു.