അറബ് മാധ്യമങ്ങളെ തുടര്‍ന്നും പിന്തുണക്കുമെന്ന് ശൈഖ് മുഹമ്മദ്

അറബ് മാധ്യമങ്ങളെ തുടര്‍ന്നും പിന്തുണക്കുമെന്ന് ശൈഖ് മുഹമ്മദ്
ദുബൈ | അറബ് മാധ്യമ മേഖലയെ യു എ ഇ തുടര്‍ന്നും പിന്തുണക്കുമെന്നും സ്രഷ്ടാക്കളെ ബഹുമാനിക്കുന്നുവെന്നും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. അറബ് മീഡിയ ഉച്ചകോടിയില്‍ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അറബ് മാധ്യമ ഉച്ചകോടിയുടെ സമാപന ദിവസം ‘അറബ് സോഷ്യല്‍ മീഡിയ പയനിയേഴ്‌സ് അവാര്‍ഡ്’ ജേതാക്കളെ ആദരിച്ചു. ‘ഇന്‍ഫ്‌ളുവന്‍ഷ്യല്‍ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’ പുരസ്‌കാരം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റ. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാനാണ്.

എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റി ‘കമ്മ്യൂണിറ്റി സര്‍വീസ്’ അവാര്‍ഡ് നേടി. അറബ് ലോകത്തെ പോഡ്കാസ്റ്റിംഗ് പയനിയര്‍മാരില്‍ ഒരാളായ സഊദി മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുര്‍റഹ്മാന്‍ ബുമാലേ ‘ഓഡിയന്‍സ്’ വിഭാഗത്തിലും അവാര്‍ഡ് നേടി. ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ ‘ഔനാസി’ന്റെ സി ഇ ഒ. ഖാലിദ് അല്‍ തായര്‍ ‘സംരംഭകത്വ’ വിഭാഗത്തിനുള്ള അവാര്‍ഡ് നേടി.
Previous Post Next Post