സല്‍മാന്‍ ഖാന്റെ വീട്ടിലേക്ക് വെടിയുതിര്‍ത്ത സംഭവം ; ആത്മഹത്യക്ക് ശ്രമിച്ച പ്രതി മരിച്ചു

സല്‍മാന്‍ ഖാന്റെ വീട്ടിലേക്ക് വെടിയുതിര്‍ത്ത സംഭവം ; ആത്മഹത്യക്ക് ശ്രമിച്ച പ്രതി മരിച്ചു
മുംബൈ | ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതി കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തു. സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്തവര്‍ക്ക് തോക്ക് എത്തിച്ച അനുജ് തപാന്‍ ആണ് മരിച്ചത്.

കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച അനുജ് തപാനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏപ്രില്‍ 25 നാണ് കേസിലെ മറ്റൊരു പ്രതിയായ സുഭാഷ് ചന്ദറിനൊപ്പം അനുജ് തപാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പഞ്ചാബില്‍ വെച്ചാണ് ഇരുവരും പിടിയിലായത്.

ഏപ്രില്‍ 14 ആണ് ബൈക്കിലെത്തിയ രണ്ട് പേര്‍ സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്തത്. പിന്നാലെ വെടിയുതിര്‍ത്ത വിക്കി ഗുപ്ത, സാഗര്‍ പാല്‍ എന്നിവരെ ഗുജറാത്തില്‍ വെച്ച് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Previous Post Next Post