എയര്‍ ഇന്ത്യക്ക് വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു
ന്യൂഡല്‍ഹി | ഡല്‍ഹി – സാന്‍ഫ്രാന്‍സിസ്‌കോ വിമാന സര്‍വീസ് 24 മണിക്കൂറായിട്ടും പുറപ്പെടാതിരുന്നതിനാല്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഇന്നലെയായിരുന്നു വിമാനം പുറപ്പടേണ്ടിയിരുന്നത്. ഇന്നലെ 8 മണിക്കൂറോളം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷം ഇവരെ പുറത്തിറക്കിയിരുന്നു. എസി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു കാരണം പറഞ്ഞത്. പല യാത്രക്കാരും കുഴഞ്ഞുവീണിരുന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിമാനം പുറപ്പെടുമെന്നാണ് ഏറ്റവും ഒടുവില്‍ എയര്‍ ഇന്ത്യ അറിയിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് വിമാനക്കമ്പനി മറുപടി നല്‍കും.