ജാമിഅ മര്‍കസ് വിര്‍ച്വല്‍ ടോക് സീരീസിന് തുടക്കം

ജാമിഅ മര്‍കസ് വിര്‍ച്വല്‍ ടോക് സീരീസിന് തുടക്കം
കോഴിക്കോട് | ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ ആഗോള പ്രമുഖര്‍ ജാമിഅ മര്‍കസ് വിദ്യാര്‍ഥികളുമായി സംവദിക്കുന്ന വിര്‍ച്വല്‍ ടോക് സീരീസിന് തുടക്കം. അക്കാദമിക രംഗത്ത് വിദ്യാര്‍ഥികളുടെ നൈപുണ്യ വികാസം ലക്ഷ്യംവെച്ചു സംഘടിപ്പിക്കുന്ന ടോക് സീരീസിന്റെ ആദ്യ പതിപ്പില്‍ ജോര്‍ദാനിലെ ഇമാം റാസി ഫിലോസഫി ചെയര്‍ അഡൈ്വസര്‍ ഡോ. സഈദ് ഫൂദ പ്രസംഗിച്ചു.

ഇസ്ലാമിക വിശ്വാസ സംഹിതകളുടെ കെട്ടുറപ്പ് വിളിച്ചോതുകയും അതില്‍ വൈകല്യം നേരിട്ട പ്രസ്ഥാനങ്ങളെ തുറന്നുകാട്ടുകയും ചെയ്ത ടോക് ജാമിഅ മര്‍കസ് ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജാമിഅ ഫൗണ്ടര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വിശിഷ്ടാതിഥിയായി.

ഭാഷ, കര്‍മശാസ്ത്രം, ചരിത്രം, സംസ്‌കാരം, വിശ്വാസം തുടങ്ങി വിവിധ വൈജ്ഞാനിക വിഷയങ്ങള്‍ പ്രമേയമാവുന്ന ടോക് സീരീസിന്റെ വരും സെഷനുകളിലും ലോക പ്രശസ്ത സുന്നി പണ്ഡിതര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. തിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ സംഘടിപ്പിച്ച ടോകില്‍ മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി, വകുപ്പ് മേധാവി അബ്ദുല്ല സഖാഫി മലയമ്മ, സുഹൈല്‍ അസ്ഹരി, ജാമിഅ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അസ്ലം സഖാഫി മലയമ്മ സംബന്ധിച്ചു.
Previous Post Next Post