പെരുമഴ'ചങ്ങരംകുളം മേഖലയില്‍ പലയിടത്തും റോഡുകള്‍ വെള്ളത്തില്‍ മുങ്ങി'

പെരുമഴ'ചങ്ങരംകുളം മേഖലയില്‍ പലയിടത്തും റോഡുകള്‍ വെള്ളത്തില്‍ മുങ്ങി'
ചങ്ങരംകുളം:കാലവര്‍ഷം എത്തിയതോടെ തിമിര്‍ത്ത് പെയ്ത മഴയില്‍ ചങ്ങരംകുളം മേഖലയില്‍ റോഡുകള്‍ പലതും വെള്ളത്തില്‍ മുങ്ങി.കക്കിടിപ്പുറം ഭാഗത്ത് പല സ്ഥലങ്ങളിലും റോഡിലൂടെ നിറഞ്ഞൊഴുകിയ വെള്ളം വീടുകളിലേക്ക് കയറി.സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് സംസ്ഥാന പാത മുഴുവന്‍ ഏറെ നേരം വെള്ളക്കെട്ട് രൂപപ്പെട്ടു.പല സ്ഥാപനങ്ങളിലും വെള്ളം കയറി.മലബാര്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് ഉള്ളിലേക്ക് വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായി.പന്താവൂരില്‍ വീടിന് മുകളിലേക്ക് മരം പൊട്ടി വീണ് വൈദ്യുതി മുടങ്ങി.കെഎസ്ഇബി ജീവനക്കാരെത്തി മരം മുറിച്ച് മാറ്റി വൈദ്യുതി പുനസ്ഥാപിച്ചു.പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വലിയ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.തോടുകളും വയലുകളും നിറഞ്ഞൊഴുകിയതോടെ കുട്ടികളെ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്
Previous Post Next Post