മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനം വന്യജീവി വകുപ്പില്‍ ഒമ്പത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയുടെ ഒമ്പത് തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിനും അനുമതി നല്‍കി.
തിരുവനന്തപുരം ഡിവിഷനില്‍ പാലോട്, പുനലൂര്‍ ഡിവിഷനില്‍ തെന്മല, കോട്ടയം ഡിവിഷനില്‍ വണ്ടന്‍പതാല്‍, മാങ്കുളം ഡിവിഷനില്‍ കടലാര്‍, കോതമംഗലം ഡിവിഷനില്‍ കോതമംഗലം എന്നിവിടങ്ങളിലും ചാലക്കുടി ഡിവിഷനില്‍ പാലപ്പിള്ളി, നെന്മാറ ഡിവിഷനില്‍ കൊല്ലങ്കോട്, നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ കരുവാരക്കുണ്ട്, നോര്‍ത്ത് വയനാട് ഡിവിഷനില്‍ മാനന്തവാടി എന്നിവിടങ്ങളിലാണ് ആര്‍ആര്‍ടികള്‍ രൂപീകരിക്കുക.
അതേസമയം റെവന്യു വകുപ്പിന് കീഴില്‍ ലാന്‍ഡ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ തുടര്‍ച്ചാനുമതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 688 താല്‍ക്കാലിക തസ്തികകള്‍ക്ക് 01.01.2024 മുതല്‍ 31.12.2024 വരെ തുടര്‍ച്ചാനുമതി നല്‍കും.
Previous Post Next Post