ചമ്രവട്ടം പ്രൊജക്റ്റ്‌ ഓഫീസിലേക്ക്‌ യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തി.

ചമ്രവട്ടം പ്രൊജക്റ്റ്‌ ഓഫീസിലേക്ക്‌ യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തി.
പൊന്നാനി:ചമ്രവട്ടം റെഗുലേറ്ററിലെ ചോർച്ചയടക്കാൻ സ്ഥാപിക്കുന്ന ഇരുമ്പ് ഷീറ്റ് സ്ഥാപിക്കുന്നതിൽ 1.38 കോടിയുടെ വെട്ടിപ്പ് നടക്കുകയും ഗുണ നിലവാരമില്ലാത്ത ചൈനയിൽ നിർമിച്ച ഭാരംക്കുറഞ്ഞ ഷീറ്റുകൾ വാങ്ങിക്കുന്നതിന് കരാറുകാർക്ക് വഴിവിട്ട സഹായം ചെയ്തുകൊടുക്കുകയും ചെയ്ത മുൻ മന്ത്രി കെ.ടി ജലീൽ രാജിവെച്ച് ഒഴിയണമെന്നും, കെ.ടി ജലീലിനേയും കൂട്ടാളികളായ ഉദ്യോഗസ്ഥർക്ക് എതിരെയും ഉചിതമായ അന്വേഷണം നടത്തി അഴിമതിക്കാരെ തുറങ്കലിലടക്കണമെന്നും ആവിശ്യപെട്ട് ചമ്രവട്ടം പ്രൊജക്റ്റ്‌ ഓഫീസിലേക്ക്‌ യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തി. മാർച്ച്‌ ചമ്രവട്ടം പ്രൊജക്റ്റ്‌ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ്‌ പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. കെ. വി സുജീർ ആദ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാരായ പി. റംഷാദ്, ടി.എം മനീഷ് യൂത്ത് കോൺഗ്രസ്‌ നേതാക്കളായ റാസിൽ കെ.പി, ജയദേവ് കോടത്തൂർ, വിനു എരമംഗലം, അൻസാർ മനാഫ്, ആദർശ്,ഫാറൂഖ്.കെ.പി, വിഷ്ണു, അജ്മൽ ഈശ്വരമംഗലം എന്നിവർ സംസാരിച്ചു.
Previous Post Next Post