കെ ചന്ദ്രശേഖര്‍ റാവുവിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണത്തില്‍ നിന്ന് വിലക്കി
ഹൈദരാബാദ് | മുന്‍ തെലങ്കാന മുഖ്യമന്ത്രിയും ബി ആര്‍ എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണത്തില്‍ നിന്ന് വിലക്കി.
മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തിന്റെ പേരിലാണ് 48 മണിക്കൂര്‍ വിലക്ക്. ഇന്ന് രാത്രി എട്ടുമണിക്ക് ചന്ദ്രശേഖര്‍ റാവുവിന്റെ വിലക്ക് നിലവില്‍ വരും. കോണ്‍ഗ്രസ് നേതാവ് ജി നിരഞ്ജന്റെ പരാതിയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.