കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്ദി ആഘോഷിച്ചു: കലാസാഗർ പുരസ്‍കാരങ്ങൾ സമർപ്പിച്ചു

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്ദി ആഘോഷിച്ചു: കലാസാഗർ പുരസ്‍കാരങ്ങൾ സമർപ്പിച്ചു
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്ദി ആഘോഷവും കലാസാഗർ പുരസ്കാരങ്ങളുടെ സമർപ്പണവും ചെറുതുരുത്തി കലാമണ്ഡലം നിള കാമ്പസിൽ നടന്നു. കേരള കലാമണ്ഡലത്തിന്റെയും കേന്ദ്ര സാംസ്കാരിക വകുപ്പിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി. ഡോ.എൻ പി വിജയകൃഷ്ണൻ ആമുഖ പ്രഭാഷണം നിർവഹിച്ചു. സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ.കെ.ജി പൗലോസ് ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. കലാമണ്ഡലം ഭരണസമിതിയംഗവും കലാനിരൂപകനുമായ കെ ബി രാജ് ആനന്ദ്, കലാമണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി കലാധരൻ, കലാമണ്ഡലം നാരായണൻ നായർ, ഇരിങ്ങാലക്കുട കഥകളി ക്ളബ് പ്രസിഡന്റ് അനിയൻ മംഗലശ്ശേരി, ചാലക്കുടി കഥകളി ക്ളബ് പ്രസിഡന്റ് മുരളീധരൻ മാസ്റ്റർ , വെള്ളിനേഴി ആനന്ദ്, കലാസാഗർ സെക്രട്ടറി രാജൻ പൊതുവാൾ എന്നിവർ സംസാരിച്ചു. ഡോ. എൻ പി വിജയകൃഷ്ണൻ ഈ വർഷത്തെ കലാസാഗർ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.
Previous Post Next Post