'ഇത് ടർബോ ജോസ് അല്ല ദുബായ് ജോസ്'; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഹിറ്റായി റിയാസ് ഖാന്റെ 'അടിച്ച് കേറിവാ'
സോഷ്യൽ മീഡിയയുടെ വരവോടെ ഒരു സിനിമ ഡയലോഗ് തരംഗമാകാൻ ഒരു നിമിഷം മതി. അത്തരത്തില്‍ ഇപ്പോൾ തരംഗമായിരിക്കുകയാണ് ദുബായ് ജോസും ഡയലോഗും.
20 വർഷം മുൻപ് എം.സിന്ധുരാജിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തിലെ കഥാപാത്രമാണ് ദുബായ് ജോസ്.
ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്ന്ന. തീയറ്ററുകളിൽ മമ്മൂട്ടി നായകനായ ടർബോ സിനിമയും ജോസ് എന്ന കഥാപാത്രവും മുന്നേറുമ്പോഴാണ് സമൂഹമാധ്യമങ്ങളിൽ മറ്റൊരു ജോസ് മുന്നേറുന്നത്.
ജലോത്സവത്തിൽ വില്ലൻ കഥാപാത്രത്തെയാണ് റിയാസ് ഖാൻ അവതരിപ്പിച്ചത് . ജലോത്സവത്തിൽ റിയാസ് ഖാന്റെ ഈ കഥാപാത്രം പലയിടങ്ങളിലായി ഉപയോഗിക്കുന്ന അടിച്ചു കേറി വാ എന്ന സംഭാഷണവും ഇപ്പോൾ ട്രെൻഡിങ്ങാണ്.
ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്സാപ്പും നിറയെ ‘ജോസ്’ റീലുകളും മീമുകളും ആണ്. ഡയലോഗും കഥാപാത്രവും വൈറലായതോടെ ഇതിനു കാരണം തേടി പോകുകയാണ് മലയാളി പ്രേക്ഷകർ.